Breaking News :

:

'ഗഗന്‍യാനി'ലേക്ക് മലയാളിയായ പ്രശാന്ത് നായരും; പ്രധാനമന്ത്രി പ്രഖ്യാപിക്കും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരുടെ പേരുകള്‍ പുറത്ത്. മലയാളിയായ പ്രശാന്ത് നായരടക്കം നാലുപേരാണ് ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫിസറാണ് പ്രശാന്ത്. അങ്ങാട് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ എന്നിവരാണ് മറ്റു മൂന്നുപേര്‍. യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 
പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്. നിലവില്‍ സുഖോയ്–30 എംകെഐ എന്ന ഇന്ത്യയുടെ മുന്‍നിര ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റ് കൂടിയാണ് അദ്ദേഹം. 2020ലാണു ബഹിരാകാശ യാത്രക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് റഷ്യയിലെ റഷ്യയിലെ ഗഗാറിന്‍ കോസ്മോനട്ട് സെന്ററില്‍ അടിസ്ഥാന പരിശീലനത്തിന് അയച്ചു. .തിരിച്ചെത്തിയതിനു ശേഷം ബെംഗളുരു കേന്ദ്രമാക്കി പരിശീലനം തുടരുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായുള്ള വ്യോമസേന കേന്ദ്രങ്ങളിലും ഇവര്‍ക്കായി വിവിധ പരിശീലനങ്ങള്‍ നടക്കുന്നുണ്ട്. 2025ല്‍ മൂന്നുപേരെ ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തിച്ചു മൂന്നുദിവസത്തിനുശേഷം തിരികെ ഭൂമിയിലെത്തിക്കുന്നതാണ് ഗഗന്‍യാന്‍ പദ്ധതി.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *