Breaking News :

:

'സ്പേസ് എക്സു'മായി സഹകരിക്കാന്‍ ഐഎസ്ആര്‍ഒ; കരാര്‍ ഒപ്പിട്ടു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൂറ്റൻ ഉപഗ്രഹ വിക്ഷേപണത്തിന് ഇലോൺ മസ്കിന്റെ കമ്പനിയുമായി കരാറൊപ്പിട്ട് ഇന്ത്യ. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് കമ്പനിയാണ് രാജ്യത്തിന്റെ പുതു തലമുറ അടുത്ത വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് എൻ 2 (GSAT-N2) വിക്ഷേപിക്കാനൊരുങ്ങുന്നത്. കമ്പനിയുടെ റോക്കറ്റായ ഫാൽക്കാൻ9 റോക്കറ്റ് ജിസാറ്റ് എൻ 2വിനെ ഭൂമിയിൽ നിന്ന് 37000കിലോമീറ്റർ അകലെയുള്ള ജിയോ സിംക്രോമണൈസ് ഭ്രമണപഥത്തിൽ എത്തിക്കും. ഇതു സംബന്ധിച്ച് സ്പേസ് എക്‌സും ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും കരാർ ഒപ്പിട്ടു. 4ടണ്ണിന് മുകളിൽ ഭാരമുള്ള ഉപഗ്രഹങ്ങൾ ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കാൻ ശേഷിയുള്ള റോക്കറ്റ് സ്വന്തമായി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇസ്രോ പുറത്തെ ഏജൻസിയെ സമീപച്ചത്. ഈ വർഷം ഏപ്രിലിനും ജൂണിനും ഇടയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *