Breaking News :

:

ലോകകപ്പില്‍ ഇന്ത്യ തോറ്റതില്‍ ആഹ്ളാദ പ്രകടനം; കശ്മീരില്‍ 7 വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടത് ആഘോഷിച്ച ജമ്മുകശ്മീരിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി അറസ്റ്റ് ചെയ്തു. ഷെര്‍–ഇ–കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സസ് ആന്‍റ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥി പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റിലായവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും പഞ്ചാബുകാരനായ വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.അതേസമയം, സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും വിജയിക്കുന്ന ടീമിന് ആര്‍പ്പ് വിളിക്കുന്നത് എന്ന് മുതലാണ് രാജ്യദ്രോഹമായതെന്നും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എക്സില്‍ കുറിച്ചു. യുഎപിഎ പോലുള്ള കിരാത നിയമങ്ങളെ അടിച്ചേല്‍പ്പിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മേല്‍ പ്രയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സ്പോര്‍ട്സിനെ സ്പോര്‍ട്സായി കാണണമെന്നും നമ്മുടെ പ്രധാനമന്ത്രിയും മറ്റുപലരും കളി കാണാനെത്തിയിരുന്നുവെന്നും രണ്ട് ടീമുകള്‍ക്കായും ഗാലറിയില്‍ ആര്‍പ്പുവിളി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *