Breaking News :

:

യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്‍​റി കിസി‍ന്‍ജര്‍ അന്തരിച്ചു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും നൊബേല്‍ പുരസ്കാര ജേതാവുമായ ഹെന്‍ട്രി കിസിന്‍ജര്‍(100) അന്തരിച്ചു. കണക്ടികട്ടിലെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു അന്ത്യം. വൈറ്റ് ഹൗസ് യോഗങ്ങളില്‍ പങ്കെടുത്തും നേതൃപാടവത്തെ കുറിച്ച് പുസ്തകം രചിച്ചും അവസാനകാലത്തും കിസിന്‍ജര്‍ പൊതുരംഗത്ത് സജീവമായിരുന്നു. 2023 ജൂലൈയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങുമായി ബീജിങിലെത്തി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. യുഎസ് പ്രസിഡന്‍റായിരുന്ന റിച്ചര്‍ഡ് നിക്സന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും 1973 മുതല്‍ 77 വരെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അമേരിക്കയുടെ മുഖച്ഛായ മാറ്റിമറിച്ച പല നയതന്ത്ര തീരുമാനങ്ങളും കിസിന്‍ജര്‍ കൈക്കൊണ്ടു. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് 1973 ല്‍ കിസിന്‍ജര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ജര്‍മനിയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ കിസിന്‍ജര്‍ രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ സൈനികനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
മികച്ച നയതന്ത്രജ്ഞന്‍ എന്ന് പേരെടുത്തപ്പോഴും വിവാദങ്ങളുടെ തോഴന്‍ കൂടിയായിരുന്നു കിസന്‍ജര്‍. ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തെ തുണച്ച് നടത്തിയ നീക്കങ്ങള്‍ വന്‍ വിമര്‍ശനത്തിനിടയാക്കി. ബോംബുകള്‍ വര്‍ഷിക്കാന്‍ ഉത്തരവിട്ടയാള്‍ തന്നെ ഒരേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിച്ചുവെന്ന വൈരുദ്ധ്യം നൊബേല്‍ പുരസ്കാര സമിതി വെബ്സൈറ്റില്‍ കിസിന്‍ജറെ കുറിച്ച് ചേര്‍ത്തിട്ടുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *