Breaking News :

:

ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കില്ല.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങാനായിരുന്നു തീരുമാനം. ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും നേരത്തെ വത്തിക്കാൻ അറിയിച്ചിരുന്നു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *