Breaking News :

:

ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; നയതന്ത്ര വിജയം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ചാരവൃത്തി ആരോപിച്ച് ഇവരെ തടവിലാക്കിയത്. തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍ അടക്കമുള്ളവര്‍ക്കാണ് മോചനം. തീരുമാനം സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രാലയം. 2023 ഒക്ടോബര്‍ 26ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് തടവ് ശിക്ഷയാക്കി.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *