Breaking News :

:

ചന്ദ്രയാന്‍ 3 പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ ഭാഗം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ചന്ദ്രയാന്‍ 3 പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ ഭാഗം ചന്ദ്രനില്‍ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിച്ച് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ മനുഷ്യരെ ഇറക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുന്ന നിര്‍ണായക പരീക്ഷണം. പ്രൊപല്‍ഷന്‍ മോഡ്യുളിലെ പേ ലോഡ് ആയ ഷേപ്പിന്റെ പ്രവർത്തനം തുടരുന്നതിനു വേണ്ടിയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നേരത്തെ തീരുമാനിച്ചിരുന്ന ദൗത്യങ്ങൾ പൂർത്തിയായപ്പോൾ പ്രൊപല്‍ഷന്‍ മോഡ്യുളിൽ 100 കിലോ ഇന്ധനം ബാക്കി വന്നിരുന്നു. ഇവ ഉപയോഗിച്ച് ഒക്ടോബര്‍ 9ന് ആദ്യമായി പ്രൊപല്‍ഷന്‍ മോഡ്യുളിന്റെ ഭ്രമണപഥം ഉയർത്തി. ഒക്ടോബര്‍ 13ന് ട്രാൻസ് എര്‍ത്ത് ഇൻജക്ഷന്‍ വഴി ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് കടന്നു. നിലവിൽ ഭൂമിയിൽ നിന്ന് 1.5ലക്ഷം കിലോമീറ്റർ അകലെ ഉള്ള ഭ്രമണപഥത്തിൽ പിഎം ഭൂമിയെ വലം വെയ്ക്കുന്നു.ബെംഗളൂരുവിലെ യൂ ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നാണ് പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ മടക്കി കൊണ്ടു വരവ് നിർവഹിച്ചത്. തിരികെ കൊണ്ടുവരാനുള്ള പാത നിശ്ചയ്ക്കുകയും സുരക്ഷിതമായി ചന്ദ്രന്റെ ഗുരുത്വകർഷണ വലയത്തിന് ഉള്ളിൽ നിന്ന് ഭൂമിയുടെ ഭ്രമണ പദ്ധത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഇതിനായുള്ള സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചെടുത്തു. കാലാവധിയും ഇന്ധനവും തീരുന്നതോടെ പ്രൊപല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാനായി എന്നതുമാണ് നേട്ടങ്ങൾ.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *