Breaking News :

:

'വിധിയില്‍ തിരിച്ചടി സര്‍ക്കാരിനല്ല, ഗവര്‍ണര്‍ക്ക്'; വിശദീകരിച്ച് മുഖ്യമന്ത്രി.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കണ്ണൂര്‍ വിസിയായി ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്കാണ് തിരിച്ചടിയേറ്റത്. ഗവര്‍ണറുടെ നടപടികളെ കുറിച്ചാണ് വിധിയില്‍ പ്രതികൂല പരാമര്‍ശമുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചു. അതുകാരണം ചട്ടവിരുദ്ധമായി എന്തോചെയ്യേണ്ടി വന്നുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ബാഹ്യസമ്മര്‍ദമുണ്ടായെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇത്തരം പറച്ചില്‍ മറ്റേതോ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് പൊതുസമൂഹം കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാഹ്യസമ്മര്‍ദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
അതേസമയം, കണ്ണൂര്‍ വിസിയായി ഡോക്ടര്‍ ബിജോയ് നന്ദനെ നിയമിക്കാന്‍ രാജ്ഭവന്‍ തീരുമാനം. ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും കണ്ണൂരിലേക്ക് എത്തിച്ചേരാന്‍ ഡോക്ടര്‍ ബിജോയ് നന്ദന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്ഭവന്‍ അറിയിച്ചു. നിലവില്‍ കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദന്‍. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *