Create your Account
രാഹുല്‍ ഗാന്ധിയുടെ ഉദ്ഘാടന പരിപാടിക്കെതിരെ മുഖ്യമന്ത്രി
- Aswathi K
- 29 Nov, 2023
നിലമ്പൂരിലെ എട്ടുറോഡുകള്‍ വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ഗാന്ധി നിര്‍വഹിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം രാഹുല്‍ ഗാന്ധിയാണെന്ന് തീരുമാനിച്ചത് ആരാണെന്നും ഏത് പദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. പിഎംജിഎസ് വൈ പദ്ധതി പ്രകാരം നിർമിച്ച റോഡുകള്‍ രാഹുല്‍ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ഇന്നലെ പി.വി.അന്‍വറും ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം റോഡ് നിർമിക്കുബോൾ 40 ശതമാനം വിഹിതം സംസ്ഥാന സർക്കാരിന്‍റേതാണ്. എന്നാൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ സ്ഥലം എം എൽ എ യെ പരിഗണിച്ചില്ലെന്നാണ് അൻവർ ഉയർത്തുന്ന ആക്ഷേപം. ഇതേത്തുടര്‍ന്നായിരുന്നു നടപടി.അതിനിടെ ഏഴുബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉയര്‍ത്തി. കേന്ദ്രനിയമവുമായി പൊരുത്തക്കേടുണ്ടെങ്കിലേ രാഷ്ട്രപതിക്ക് അയക്കാനാവുകയുള്ളൂ. തീരുമാനം വൈകിപ്പിക്കാനാണ് ഗവര്‍ണര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. എട്ടുബില്ലുകള്‍ കൂടി ഗവര്‍ണറുടെ പരിഹഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സുപ്രീംകോടതി വിധിക്ക് ഗവര്‍ണര്‍ അര്‍ഹിക്കുന്ന ആദരം നല്‍കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യം താന്‍വിധിക്ക്ശേഷംപ്രതികരിക്കാമെന്നുംഗവര്‍ണറുടേത്നീരസത്തോടെയുള്ളഅഭിപ്രായപ്രകടനമാണെന്നും പറഞ്ഞു.
Leave a Reply
Your email address will not be published. Required fields are marked *