Breaking News

ജനഹിതം നാളെ അറിയാം; വോട്ടെണ്ണല്‍ എട്ടിന്; ആകാംക്ഷയോടെ രാജ്യം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനഹിതം നാളെ അറിയാം. ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. എക്സിറ്റ് പോളുകൾ വൻവിജയം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. 295 സീറ്റ് ഉറപ്പാണെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നു. വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വാർത്താസമ്മേളനം നടത്തും. വോട്ടെണ്ണലിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന ഇന്ത്യാ സഖ്യത്തിന്റെയും ഇതിനെതിരെ ബിജെപിയുടെയും പരാതികളിൽ കമ്മീഷൻ പ്രതികരിക്കാനിടയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെ നടക്കും.  എല്‍.ഡി.എഫിന് രണ്ടുമുതല്‍ നാലുവരെ സീറ്റുകള്‍ക്കാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍.ഡി.എഫിന് കൂടുതല്‍ വിജയസാധ്യത വടകര, പാലക്കാട് മണ്ഡലങ്ങളിലാണ്.കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് എക്സിറ്റ് പോളില്‍ യു.ഡി.എഫ് ഉറപ്പിക്കുന്നത്. മാവേലിക്കരയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ കരകയറുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി വോട്ടുവിഹിതത്തില്‍ വ്യത്യാസം 1.6 % മാത്രമെന്നാണ് പ്രവചനം. വടകരയിലെ തീപാറിയ പോരാട്ടത്തില്‍ നേരിയ മേല്‍ക്കൈയോടെ കെ.കെ.ശൈലജ ജയിക്കും. ഷാഫി പറമ്പിലുമായി വോട്ടുവ്യത്യാസം 1.91 % മാത്രം.പാലക്കാട് എ.വിജയരാഘവന്‍ 1.14 വോട്ടുവിഹിതത്തിന്‍റെ വ്യത്യാസത്തില്‍ വി.കെ.ശ്രീകണ്ഠനെ മറികടക്കുമെന്നാണ് എക്സിറ്റ് പോള്‍ വിലയിരുത്തല്‍. കണ്ണൂരിലെയും ആലത്തൂരിലെയും പൊരിഞ്ഞപോരില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമത്തും. കെ.സുധാകരനും എം.വി.ജയരാജനും വോട്ടുവിഹിതം 42 ശതമാനം വീതം. ആലത്തൂരില്‍ കെ.രാധാകൃഷ്ണനും രമ്യ ഹരിദാസും 41 ശതമാനം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഈ മണ്ഡലങ്ങള്‍ ഇരുപക്ഷത്തേക്കും മറിയാനുള്ള സാധ്യത കണക്കിലെടുത്താല്‍ യു.ഡി.എഫ് 18 വരെയും എല്‍ഡിഎഫ് നാലുവരെയും സീറ്റുകള്‍ നേടിയേക്കാം

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media