Breaking News

വിദ്വേഷ പ്രസംഗമെന്ന് പരാതി; ഷമ മുഹമ്മദിനെതിരെ കേസ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ദ്ധയുണ്ടാക്കും വിധം സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗത്തില്‍ ഷമ പറ‍ഞ്ഞത്. ഇത് മതസ്പര്‍ധയുണ്ടാക്കുന്നതാണെന്നും സാഹോദര്യം തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.അതേസമയം, ഫാസിസത്തിനെതിരെ ഇനിയും പറയുമെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നുമായിരുന്നു ഷമയുടെ പ്രതികരണം. പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭയമില്ലെന്നും മണിപ്പുരില്‍ ഇരുന്നൂറിലേറെ പള്ളികള്‍ കത്തിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഷമ ചോദിച്ചു. താന്‍ പറയുന്നത് സിപിഎം നേതാക്കളും പ്രസംഗിക്കുന്നുണ്ടെന്നും പിണറായി വിജയന്‍റെ പൊലീസ് അവര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും ഷമ ആരോപിച്ചു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media