Breaking News

തിര.കമ്മിഷന്‍ ഇടഞ്ഞു; മോദി–ഗേറ്റ്സ് അഭിമുഖത്തിന്റെ സംപ്രേഷണം ഉപേക്ഷിച്ച് ദൂരദര്‍ശന്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും തമ്മിലെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നല്‍കിയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനൗദ്യോഗികമായി അറിയിച്ചു. മോദി– ഗേറ്റ്സ് അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ദൂരദര്‍ശന്‍ അടക്കം മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യാന്‍ അനുമതി തേടി പ്രസാര്‍ ഭാരതി അയച്ച ഇ–മെയിലിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയില്ല. അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭിക്കണമെന്ന നിലപാടിന് വിരുദ്ധമാകുമെന്നും ഒൗദ്യോഗിക മാധ്യമ സംവിധാനങ്ങള്‍ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമര്‍ശനത്തിന് ഇടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് ഒൗദ്യോഗികമായി മറുപടി നല്‍കാതിരുന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാര്‍ ഭാരതി ഉപേക്ഷിച്ചു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media