Create your Account
കരുവന്നൂര്‍; താഴേത്തട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി
- Aswathi K
- 09 Apr, 2024
കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിന്‍റെ കീഴ് ഘടകങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. കരുവന്നൂരിൽ നിന്ന് തട്ടിയ പണം തൃശൂര്‍ ജില്ലയിലെ കൂടുതൽ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികൾക്ക് ലഭിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് പാര്‍ട്ടിയുടെ ജില്ലയിലെ ആസ്ഥി സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ആദ്യഘട്ടത്തിൽ പതിനേഴ് ഏരിയ കമ്മിറ്റികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവിധ ബാങ്കുകളിൽ വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കരുവന്നൂർ മേഖലയിലെ ലോക്കൽകമ്മിറ്റികൾക്ക് തട്ടിപ്പിന്റെ വിഹിതം ലഭിച്ചുവെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
Leave a Reply
Your email address will not be published. Required fields are marked *