Breaking News

'തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല'; പിസിയെ പരിഹസിച്ച് വെള്ളാപ്പള്ളി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സ്ഥാനാര്‍ഥി വിവാദത്തില്‍ പി.സി. ജോര്‍ജിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തവള വീര്‍ക്കുംപോലെ വീര്‍ത്തിട്ട് കാര്യമില്ല. ഓരോരുത്തരും അര്‍ഹതപ്പെട്ടത് മനസിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും സ്വാധീനമുള്ള പി.സി. ജോര്‍ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്ത് അദ്ദേഹത്തിന്‍റെ ശക്തി തെളിയിക്കുകയായിരുന്നു വേണ്ടതെന്ന് പരിഹസിച്ച വെള്ളാപ്പള്ളി കോണ്‍ഗ്രസിനും സിപിഎമ്മിനും പിസിയെ വേണ്ടെന്നും ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജപിയില്‍ ലയിച്ചു പോയെന്നും കൂട്ടിച്ചേര്‍ത്തു. 


മതനേതാക്കള്‍ പറഞ്ഞാല്‍ ആളുകള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാടില്ല. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media