Breaking News

ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമം; എസ്എഫ്ഐയെ മുഖ്യമന്ത്രി ക്രിമിനല്‍ സംഘമാക്കി: കോണ്‍ഗ്രസ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സര്‍വകലാശാല ഡീനിനെ പ്രതിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശന്‍. ഡീനിനേയും വാര്‍‌ഡനേയും മാറ്റിനിര്‍ത്തി അന്വേഷിക്കണം. എസ്.എഫ്.ഐ ക്യാംപസുകളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്യാംപസിലെ ക്രിമിനലുകളെ നിയന്ത്രിക്കണം. എല്ലാ അക്രമങ്ങളേയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി.‍ഡി.സതീശന്‍ പറഞ്ഞു. കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രമാമായി മാറിയെന്ന് കെ.സി.വേണുഗോപാല്‍. എസ്എഫ്ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയാണ്. കുറ്റവാളികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് സിപിഎം ആണെന്നും കെ.സി. പറഞ്ഞു. പ്രതിഷേധസൂചകമായി വൈകിട്ട് കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും 


മന്ത്രി ജി.ആര്‍.അനിലും കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലും സിദ്ധാര്‍ഥന്റെ നെടുമങ്ങാട്ടെ വീട് സന്ദര്‍ശിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഡീനിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി അറിയില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാല്‍ മാതാപിതാക്കളെ യഥാസമയം വിവരം അറിയിക്കാത്തത് തെറ്റാണ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നുംഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടണമെന്നും മന്ത്രി പറഞ്ഞു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിദ്ധാര്‍ഥന്റെ വീട്ടിലെത്തി.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media