Breaking News :

:

തിരഞ്ഞെടുപ്പ് ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയോടെ എത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്​സിയില്‍ എത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ സെൻട്രൽ സ്റ്റേഡിയത്തിലാണ് പദയാത്രയുടെ സമാപനസമ്മേളനം. പി.സി. ജോർജിന്‍റെ കേരള ജനപക്ഷം പാർട്ടി ഈ വേദിയിൽ വച്ച് ബി.ജെ.പിയിൽ ലയിക്കും.ഗഗന്‍യാന്‍ സഞ്ചാരികളുടെ പേരുകളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. പദ്ധതിക്കായി പരിശീലനം നേടുന്ന വ്യോമസേന പൈലറ്റുകളുടെ പേരുവിവരങ്ങളാണ് പ്രഖ്യാപിക്കുക.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *