Create your Account
തലസ്ഥാനത്ത് ശോഭനയെ മല്‍സരിപ്പിക്കാന്‍ ബിജെപി? കേന്ദ്ര നേതാക്കള്‍ കണ്ടു
- Aswathi K
- 23 Feb, 2024
തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം. താരവുമായി ബിജെപി കേന്ദ്ര നേതാക്കള്‍ ഇക്കാര്യം സംസാരിച്ചു. തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തില്‍ ശോഭനയും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത് പൂര്‍ണമായും കേന്ദ്ര നേതൃത്വമാണ്. കരുത്തുറ്റ സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കാനെത്തുമെന്നു മാത്രമാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ , വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇങ്ങനെ നീളുന്നു നിര. ഈ പട്ടികയിലേക്ക് ഏറ്റവുമൊടുവിലെത്തിയ പേരാന്‍ സിനിമാ താരം ശോഭനയുടേത്. മലയാളികളുടെ പ്രീയപ്പെട്ട താരം മല്‍സരിക്കാനെത്തുമ്പോള്‍ ബിജെപി വോട്ടിനൊപ്പം വ്യക്തിഗത വോട്ടുകൂടി ചേരുമ്പോള്‍ വിജയത്തേരിലേറെമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. ശോഭനയുടെ ബന്ധുക്കളും മണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പദ്മിനി ,രാഗിണി, ലളിത എന്നിവര്‍ ശോഭനയുടെ പിതൃ സഹോദരങ്ങളാണ്. ബിജെപി ബന്ധമുള്ള സംവിധായകരും താരങ്ങളും ബിജെപി കേന്ദ്ര നേതാക്കളും ശോഭനയുമായി സ്ഥാനാര്‍ഥികാര്യം സംസാരിച്ചിട്ടുണ്ട്. നേരത്തെ തൃശൂരില്‍ നടന്ന വനിതാ മഹാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തിരുന്നു. ചെന്നെയില്‍ താമസിക്കുന്നു ശോഭന ഈ അടുത്ത കാലത്തു പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം നായികാ റോളിലേക്കും മടങ്ങിയെത്തിയിരുന്നു. സമ്മതം മൂളിയാല്‍ തലസ്ഥാനത്ത് താമര വിരിയിക്കാന്‍ ഇത്തവണ ശോഭനയെത്തുമെന്നു ചുരുക്കം.
Leave a Reply
Your email address will not be published. Required fields are marked *