Breaking News :

:

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്ടല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്തിവയ്ക്കാനും ഇതുവരെ വിതരണ ചെയ്തവയുടെ സമ്പൂര്‍ണ വിവരം മൂന്നാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു . രാഷ്ട്രീയ പാർട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന് വ്യക്തമാക്കിയാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി തടഞ്ഞത്. അജ്ഞാതമായ ഇലക്ട്രല്‍ ബോണ്ടുകള്‍ വിവരാവാകാശത്തിന്‍റെയും അറിയാനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 19(1) എ ക്കും എതിരാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കമ്പനികള്‍ സംഭവന നല്‍കുന്നതിന് പരിധി എടുത്തുകളഞ്ഞ് കമ്പനീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചു.സംഭാവന നൽകുന്ന കമ്പനികള്‍ക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും. വ്യക്തികളുടെ സംഭാവനകളും കമ്പനികളുടെ സംഭവാനകളും ഒരേ പോലെ കാണാനാവില്ല. നഷ്ടത്തിലുള്ള കമ്പനികള്‍ക്ക് ലാഭത്തിലുള്ള കമ്പനികളെപോലെ സംഭാവന നല്‍കാനാവില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി.സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂർ എന്നിവരുടെ ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി വിധി സ്വാഗാതാര്‍ഹമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍കള്ളപ്പണം തടയുന്നതിനാണ് ഇലക്ടറൽ ബോണ്ടുകൾ എന്ന വാദം പരമ്മോന്നത കോടതി തള്ളിയത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി. കള്ളപ്പണം തടയാനുള്ള ഏക മാര്‍ഗമല്ല ഇലക്ട്രല്‍ ബോണ്ടുകളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി . കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസപ്പെടുത്താൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു . എസ്ബിഐ ഇലക്ട്രല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്തിവെയ്ക്കണം എന്നും ഇതുവരെയുള്ള കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതും കേന്ദ്രസര്‍ക്കാരിന് ക്ഷീണമായി . ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ പണം തിരികെ നല്‍കാനും സുപ്രീംകോടി വിധിയില്‍ പറയുന്നു .ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ കൂടാതെ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് സുപ്രധാന വിധി പറഞ്ഞത്. രണ്ടു വിധികള്‍ സുപ്രീകോടതി പറഞ്ഞെങ്കിലും അന്തി ഉള്ളടക്കം ഒന്നുതന്നെയായിരുന്നു .

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *