Breaking News

ദില്ലി ചലോ'; കൂടുതല്‍ ട്രാക്ടറുകള്‍ സജ്ജം; സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ദില്ലി ചലോ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍. മാര്‍ച്ചിനായി പഞ്ചാബ്–ഹരിയാന അതിര്‍ത്തിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ ട്രാക്ടറുകളുടെ നീണ്ടനിരയുണ്ട്. കൂടുതല്‍ കര്‍ഷകരും അതിര്‍ത്തികളിലേക്ക് എത്തുന്നു. അതേസമയം ശംഭു അതിര്‍ത്തിയില്‍ രാത്രിയും പുലര്‍ച്ചെയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് പ്രകോപനം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്ന് ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ആവശ്യപ്പെട്ടു. ശംഭുവിലുണ്ടായ സംഘർഷത്തിൽ 25 ലേറെ കർഷകർക്കും ഒരു ദ്രുതകർമസേനാംഗത്തിനും പരുക്കേറ്റിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ പൊലീസ് ബന്തവസ് കൂടുതൽ ശക്തമാക്കി. സംയുക്ത കിസാൻ മോർച്ചയും ചില ദേശീയ വ്യാപാര സംഘടനകളും വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് കൂടി കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media