Create your Account
ഓപ്പറേഷന്‍ മഖ്ന: ആന ഇരുമ്പുപാലം ഭാഗത്ത്; ദൗത്യസംഘം അടുത്തെത്തി
- Aswathi K
- 13 Feb, 2024
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയുള്ള സ്ഥലം തിരിച്ചറിഞ്ഞു. റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിച്ചു. ചെമ്പകപാറയില്‍നിന്ന് ആന വീണ്ടും മണ്ണുണ്ടിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ആന സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ മാത്രമാണ്. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയുടെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു. ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
Leave a Reply
Your email address will not be published. Required fields are marked *