Breaking News :

:

154 സീറ്റുകള്‍ നേടി; വിജയം അവകാശപ്പെട്ട് ഇമ്രാന്‍റെ പാര്‍ട്ടി; ആഹ്ലാദപ്രകടനം തുടങ്ങി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫലം വൈകുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്. ആദ്യ സൂചനകളില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാ‍ര്‍ട്ടി മുന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന നാല് സീറ്റുകളില്‍ മൂന്നിലും ഇമ്രാന്‍റെ പാക്കിസ്ഥാന്‍ തെഹ്​രിക് ഇ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് വിജയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലം പ്രഖ്യാപിക്കാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് പാ‍ര്‍ട്ടി ആരോപിച്ചു. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. കേവലഭൂരിപക്ഷത്തിന് വേണ്ടത് 133 സീറ്റുകള്‍ മാത്രമാണ്. ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഫലം ഇമ്രാന്റെ പാര്‍ട്ടിക്ക് അനുകൂലമായതോടെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *