Create your Account
വിദേശ സർവകലാശാലകളില്‍ വിവാദം വേണ്ട'; നിര്‍ദേശവുമായി മുഖ്യമന്ത്രി
- Aswathi K
- 09 Feb, 2024
വിദേശ സർവകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന അനുമതി നല്‍കുന്നതില്‍ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തെ കുറിച്ച് ഒൗദ്യോഗിക സ്ഥാനങ്ങളിലുള്ളവര്‍ പരസ്യമായി സംസാരിക്കേണ്ട എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശ സര്‍വകലാശാലകള്‍ക്ക് ഏകജാലക ക്്ളിയറന്‍സുള്‍പ്പെടെ വാഗ്ദാനം ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അമ്പരപ്പിച്ചിരുന്നു. വകുപ്പുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും ഉണ്ടായില്ലെന്നത് മന്ത്രി ആര്‍.ബിന്ദുവിനെ ചൊടിപ്പിച്ചിരുന്നു. വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നത് സംബന്ധിച്ച് പൂർണ തീരുമാനമായില്ലെന്നും ഉന്നത വിദ്യാസ വകുപ്പിനോട് ഇക്കാര്യം ചർച്ച ചെയ്തോയെന്ന് മാധ്യമങ്ങൾ അറിയേണ്ടെന്നും മന്ത്രി പരസ്യമായി പറഞ്ഞു. ഇതോടെയാണ് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ധനമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്തതെന്നും അതിന് ശേഷം തന്‍റെ അനുവാദത്തോടെയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസമന്ത്രിയോടെ പറഞ്ഞതായാണ് വിവരം. തങ്ങളുടെ ശുപാർശ അനുസരിച്ചല്ല വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ അനുവദിക്കുന്നത് എന്ന്പറഞ്ഞ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ ഇതെകുറിച്ച് പിന്നീട് പ്രതികരിച്ചിട്ടില്ല. വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ് അതില്‍സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കൊന്നുമില്ല. എന്നാല്‍ മികച്ച സര്‍വകലാശാലകളെ അതാത് സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതിലും നിക്ഷേപസാധ്യതകള്‍ ഉറപ്പിക്കുന്നതിലും സംസ്ഥാനങ്ങളാണ് മുന്‍കൈഎടുക്കേണ്ടത്. കേരളത്തിന് ലഭിക്കാനിടയുള്ള നിക്ഷേപവും പുതിയ കാമ്പസുകളും നഷ്ടപ്പെടുത്തേണ്ടതില്ല എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കും ഭൂരിപക്ഷം മന്ത്രിമാര്‍ക്കും ഉള്ളത്. സംസ്ഥാന സർക്കാരിനു നിയമനിര്‍മാണത്തിലൂടെ വിദേശ സർവകലാശാലാ ക്യാംപസുകളെ നിയന്ത്രിക്കാനും സാധിക്കില്ല.
Leave a Reply
Your email address will not be published. Required fields are marked *