Breaking News :

:

ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയല്ല; എല്ലാ ചെലവുകള്‍ക്കും പണംനല്‍കി: കെ.എന്‍.ബാലഗോപാല്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അന്‍പത്തിയേഴായിരംകോടിരൂപ കിട്ടാനുണ്ട്. നികുതിവരുമാനം രണ്ടുവര്‍ഷം കൊണ്ട് നാല്‍പ്പത്തിയേഴായിരം കോടി രൂപയില്‍നിന്ന് എഴുപത്തിയൊന്നായിരം കോടിയായി ഉയര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ടെന്നും ട്രഷറിയില്‍ പൂച്ചപെറ്റുകിടക്കുകയല്ല. സംസ്ഥാനത്ത് ഒരു നിയമന നിരോധനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ആകെ നിന്നുപോകുന്ന സാഹചര്യമില്ലെന്നും ധനമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.സാധാരണ ടൂറിസ്റ്റ് ബസ് പോലെ തന്നെയായിരുന്നു നവകേരള ബസ്. ഇപ്പോള്‍ രാഹുല്‍‌ ഗാന്ധി പോകുന്നത് എ.സി ബസിലാണ്, ഞങ്ങളതില്‍ തെറ്റുകാണുന്നില്ല. മുഖ്യമന്ത്രിക്കായി 35 ലക്ഷത്തിന്റ കാര്‍ വാങ്ങിയാല്‍ എന്താ കുഴപ്പം? പ്രതിപക്ഷനേതാവിന്റെ വസതിയില്‍ അറ്റകുറ്റപ്പണി നടന്നിട്ടില്ലേയെന്നും ധനമന്ത്രി ചോദിച്ചു.നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ പരാമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഷൂട്ടിങ്ങിനായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോഴാണ് നമ്മുടെ നാട്ടിലെ സൗകര്യങ്ങളെക്കുറിച്ച് അറിയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നാണ് ധനമന്ത്രി സൂചിപ്പിച്ചത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *