Breaking News :

:

ഷാഫിയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്; സമരം നിന്ന് പോകില്ലെന്ന് എംഎല്‍എ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെയാണ് വീണ്ടും കേസെടുത്തത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നാണ് എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പ്രവര്‍ത്തകരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചേര്‍ത്തുള്ള സ്വാഭാവിക കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്താല്‍ സമരങ്ങള്‍ നിന്ന് പോകില്ലെന്നും എസ്എഫ്ഐക്കാരോട് മാന്യമായി പെരുമാറുന്ന പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നുവെന്നും ഷാഫി ആരോപിച്ചു.അതേസമയം, സംസ്ഥാനത്ത് സ്റ്റാലിനിസ്റ്റ് നയം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.‍‍ഡി.സതീശന്‍ ആരോപിച്ചു. അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ശക്തമായി തിരിച്ചടിക്കും. രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു. പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അധികാരമുപയോഗിച്ച് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ വ്യാപകമായി കേസുകളെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *