Breaking News :

:

പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ്; റിമാന്‍ഡിന് സാധ്യത; രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍. പൊലീസ് ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 
അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് തിരുവനപുരം കന്റോൺമെന്റ് പൊലീസ് ഇന്നു പുലർച്ചെയാണ് രാഹുലിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്. ഇതിനിടെ കോൺഗ്രസ് പഞ്ചായത്ത് അംഗം പൊലീസ് ജീപ്പിനു മുൻപിൽ കിടന്നു പ്രതിഷേധിച്ച്. ഇയാളെ നീക്കിയതിനു ശേഷമാണ് രാഹുലിനെ പൊലീസ് കൊണ്ടുപോയത്യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്തത്. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. ഇതു സംഘർഷത്തിൽ കലാശിച്ചിരുന്നു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *