Breaking News :

:

മാറ്റിവച്ച നവകേരള സദസ്സ് എറണാകുളത്ത് ഇന്നും നാളെയും; പുതുമോടിയോടെ ഗണേഷും കടന്നപ്പള്ളിയും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവച്ച നവകേരള സദസ്സിന് ഇന്ന് ആരംഭം. ഇന്നാദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു മണിക്ക് സംസാരിക്കും. തുടർന്ന് 5 മണിക്കാണ് പിറവം മണ്ഡലത്തിലെ സദസ്സ്. പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും കെഎസ്​യുവും. പുതു വർഷത്തിൽ പുതുമോടിയോടെ നവ കേരള സദസ്സ് എത്തുമ്പോൾ സഞ്ചരിക്കുന്ന കാബിനറ്റിൽ ആന്റണി രാജുവും, അഹമ്മദ് ദേവർ കോവിലും ഉണ്ടാകില്ല. സ്ഥാനമൊഴിഞ്ഞ ഇവർക്ക് പകരം കെ.ബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇടം. ഒരുക്കങ്ങൾ എല്ലാം നേരത്തെ പൂർത്തിയായിരുന്നു. തൃക്കാക്കര മണ്ഡലം സദസ്സ് നടക്കുന്നത് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ്. വഴിയിലുടനീളം പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രക്ഷാപ്രവർത്തനവും പ്രതിപ്രവർത്തനവും കണ്ട നിലയ്ക്ക് അതിന്റെ കരുതൽ വേറെയുമുണ്ട്. പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. സദസ്സ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപ് ജനങ്ങൾക്ക് പരാതി നൽകാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് പിറവം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലാണ് പിറവം മണ്ഡലത്തിലെ സദസ്സ്. തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലളിലെ സദസ് നാളെ നടക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *