Breaking News :

:

കൊച്ചിയിലെത്തുന്നതും ബസില്‍; പുതുവല്‍സരത്തില്‍ നവകേരള സദസിന് പുതിയ മന്ത്രിമാരും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

എറണാകുളത്തെ ബാക്കിയുള്ള നാലുമണ്ഡലങ്ങളിലെ നവകേരളസദസിലേക്കും മന്ത്രിസഭാംഗങ്ങളെത്തുക ബസില്‍ തന്നെ. മന്ത്രിസഭയിലേക്കെത്തുന്ന കെ ബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ജനുവരി ഒന്ന് രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസുകളില്‍ പങ്കെടുക്കും.പുതുവല്‍സരത്തില്‍ പുതിയമന്ത്രിമാരേകൂടി ചേര്‍ത്തായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ എറണാകുളം ജില്ലയിലെ നാലു നവകേരള സദസുകള്‍. 136മണ്ഡലങ്ങളിലും ചുറ്റിയ നവകേരള ബസ് എറണാകുളം ജില്ലയിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കും ഇനി അടിസ്ഥാനമില്ല. ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പിറവത്തും കുന്നത്തുനാട്ടിലുമെത്തുക. മറ്റ് മണ്ഡസലങ്ങളിലെ സദസില്‍ നിന്ന് വിഭിന്നമായി ഈ ദിവസങ്ങളില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച ഉണ്ടാകില്ല. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് 3ന് കാക്കനാട് സിവില്‍ സ്റ്റേഷനിലായിരക്കും തൃക്കാക്കര മണ്ഡലത്തിലെ സദസ്. വൈകിട്ട് 5ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ സദസ് നടക്കും. രണ്ടാംതീയതി ഉച്ചകഴിഞ്ഞ് മൂന്നിന്. പുതിയകാവ് ക്ഷേത്രമൈതാനത്ത് തൃപ്പൂണിത്തുറയിലെയും വൈകിട്ട് 5ന് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ കുന്നത്തുനാട്ടിലെയും സദസ് സംഘടിപ്പിക്കും. സദസ്സിന്‍റെ ഒരുക്കങ്ങള്‍ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിലയിരുത്തി. പി വി ശ്രീനിജിന്‍ എംഎല്‍എ കലക്ടര്‍ എന്‍എസ്കെ ഉമേഷ് സി എം ദിനേശ്മണി എംജെ ജേക്കബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനംരാജേന്ദ്രന്‍റെ മരണത്തെ തുടര്‍ന്നാണ് ഡിസംബര്‍ 9ന് നടക്കേണ്ടിരുന്ന നാലു സദസുകള്‍ മാറ്റിയത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *