Breaking News :

:

തിരുവനന്തപുരത്തു മത്സരിക്കാന്‍ ശക്തരായ ആർക്കും സ്വാഗതം: തരൂര്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ശക്തരായ ആർക്കും സ്വാഗതമെന്ന് ശശി തരൂർ. തിരുവനന്തപുരത്ത് വോട്ട് ശതമാനം കൂട്ടി ശശിതരൂർ വിജയിക്കുമെന്ന് തരൂരിന്റെ പ്രതികരണം. തരൂരിനെ വീഴ്ത്താൻ ശക്തരായ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനോ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരോ ഇറങ്ങുമെന്നാണ് കേൾക്കുന്നതെന്നും ആര് ഇറങ്ങിയാലും തരൂർ വിജയിക്കുമെന്നുമുള്ള കോൺഗ്രസ് പ്രവർത്തകൻ വിജയ് തോട്ടത്തിൽ എക്സിൽ കുറിച്ചിരുന്നു. ഇത് ഷെയർ ചെയ്തു കൊണ്ടാണ് തരൂർ പ്രതികരിച്ചത്കണ്ണൂരില്‍ മേല്‍ക്കൈ ഇടതുപക്ഷത്തിനാണെന്നാണ് മനോരമ ന്യൂസ് –വി.എം.ആര്‍ അഭിപ്രായ സര്‍വേ തെളിയിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വടകരയില്‍ എം.പിയുടെ മികച്ചപ്രകടനം മാധ്യമങ്ങളില്‍ മാത്രമാണ്.  യഥാർഥ വിശ്വാസികൾ യുഡിഎഫിന് വോട്ട് ചെയ്യും അതാണ് സർവേയിൽ ബിജെപി വോട്ട് കുറഞ്ഞതായി കാണുന്നത്. ഇടതുപക്ഷം ഇത്തവണ യച്ചൂരിയെ മത്സരിപ്പിക്കട്ടെയെന്നും ഉണ്ണിത്താൻ ഡൽഹിയിൽ പറഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *