Breaking News :

:

അക്രമം നടത്തിയിട്ടില്ല; ഗവര്‍ണര്‍ക്കെതിരായ സമരം തുടരും: എസ്എഫ്ഐ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഗവര്‍ണര്‍ക്കെതിരായ സമരം തുടരുമെന്ന് എസ്എഫ്ഐ. സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരെയാണ് സമരമെന്നു എസ്എഫ്ഐ സെക്രട്ടറി പി.എം.ആര്‍ഷോ. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗവര്‍ണര്‍ നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിയോഗിച്ചു. കൊലക്കേസ് പ്രതിയുടെ ഭാര്യയെ സെനറ്റിലേക്ക് നാമനി‍ര്‍ദേശം ചെയ്തു. ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ ചാടിയിട്ടില്ലെന്നും അക്രമം നടത്തിയിട്ടില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെഎസ്‌യുവിനുമുണ്ട്. എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ഗവര്‍ണര്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധം. ഗവര്‍ണര്‍ ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുന്നുവെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഗവര്‍ണര്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സുരക്ഷാവീഴ്ചയുണ്ടോയെന്ന് റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഹീറോ ആകാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ആര്‍.എസ്.എസുകാരനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും തരംതാണ രീതി മറ്റൊരു ഗവര്‍ണരും നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ ആരോപിച്ചു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *