Breaking News

'മമ്മൂട്ടി സര്‍, നിങ്ങളാണ് എന്റെ ഹീറോ'; കാതലിന് കയ്യടിച്ച് സമാന്തയും

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മമ്മുട്ടിയുടെ കാതല്‍ സിനിമയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടി സമാന്ത. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്നാണ് കാതലിനെ കുറിച്ച് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത പറയുന്നു. മൂവി ഓഫ് ദി ഇയര്‍, നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ സിനിമ കാണൂ. മമ്മൂട്ടി സര്‍, നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. ജ്യോതിക, സ്നേഹം. ജിയോ ബേബി ലജന്ററി, സമാന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നവംബര്‍ 23നാണ് കാതല്‍ തീയറ്ററുകളിലെത്തിയത്. ജ്യോതികയ്ക്കും മമ്മൂട്ടിക്കും ഒപ്പം ആര്‍.എസ്.പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വവര്‍ഗാനുരാഗത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media