Breaking News

പ്രമുഖ താരം മുറിയിലേക്ക് വിളിച്ചു; അമ്മ സംഘടനയ്ക്ക് ഇരട്ടത്താപ്പെന്ന് തിലകന്റെ മകൾ

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ അമ്മയ്ക്കും മലയാളത്തിലെ പ്രമുഖ താരത്തിനുമെതിരെ നടൻ തിലകന്റെ മകൾ സോണിയ. അച്ഛനെ സംഘടനയിൽ നിന്നും പുറത്താക്കാൻ കാണിച്ച ആർജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ലെന്ന് സോണിയ തിലകൻ ചോദിച്ചു. റിപ്പോട്ടിൽ അമ്മയുടെ ജനറൽ സെക്രട്ടറി പ്രതികരിക്കാത്തതിനെകുറിച്ചും അവർ ചൂണ്ടിക്കാട്ടി.

സിനിമയിലെ പതിനഞ്ചം​ഗ സംഘം പ്രത്യേക അജണ്ടവച്ച് മാഫിയെയപ്പോലെ തിലകനോട് പെരുമാറിയെന്നും സോണിയ പറഞ്ഞു. അച്ഛന്റെ മരണ ശേഷം ചെയ്ത കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന താരം തന്നെ വിളിച്ചെന്നും പിന്നീട് മോശമായി പെരുമാറിയെന്നുമാണ് സോണിയുടെ ആരോപണം. താരസംഘടന പിരിച്ചുവിടണമെന്നും തെറ്റുചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണെമെന്നും സോണിയ വ്യക്തമാക്കി.

 

 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media