Breaking News

എന്‍റെ കുട്ടികൾ വിവാഹിതരായി'; മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മകൾ ഭാഗ്യ സുരേഷിന്‍റെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്‍റെ മകളുടെ കല്യാണം കഴിഞ്ഞു എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് ഭാഗ്യയ്ക്ക് ആശംസകളുമായി എത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള വിവാഹത്തിന്‍റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിസിനസ്സുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുള്‍പ്പടെ വന്‍ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയത്.കുറിപ്പിന്‍റെ പൂര്‍ണരൂപം;ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. ദയവു ചെയ്ത് ഭാഗ്യയെയും ശ്രേയയെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.
ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനില്‍ മമ്മൂട്ടി മോഹൻലാൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ, ജോഷി, ഫാസിൽ തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തു. വിവാഹത്തിന്‍റെയും ചടങ്ങുകളുടെയും മറ്റ് ചിത്രങ്ങളും സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media