Create your Account
ഇനി കലാരവത്തിന്‍റെ രാപ്പകലുകള്‍; 62-ാമത് സ്കൂള്‍ കലോല്‍സവത്തിന് കൊല്ലത്ത് ഇന്ന് തുടക്കം
- Aswathi K
- 04 Jan, 2024
അറുപത്തിരണ്ടാമത് സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനിയിൽ ഇന്ന് തിരി തെളിയും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍. പ്രധാന വേദിയായ ആശ്രാമം മൈതാനിയിൽ ഉദ്ഘാടനശേഷം 11 മണിയോടെ മോഹിനിയാട്ടം മത്സരം അരങ്ങേറും. നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങൾ. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
Leave a Reply
Your email address will not be published. Required fields are marked *