Breaking News :

:

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരുക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ആലപ്പുഴയിൽ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഒരു വനിത അടക്കം നാലു പ്രവർത്തകർക്ക് പരുക്കേറ്റു. കലക്ടറേറ്റിലേക്ക് മാർച്ച് എത്തുന്നതിന് മുൻപ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച്പൊലീസ് തടഞ്ഞിരുന്നു.ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അർജുന്‍ വീണ് തലയ്ക്ക് പരുക്കേറ്റു. കയർ കൊണ്ട് ബന്ധിച്ചിരുന്ന ബാരിക്കേഡ് പ്രവർത്തകർ കയർ അറുത്ത് നീക്കം ചെയ്തു. തുടർന്ന് പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന നാലുപേരെ പൊലീസ് പിടികൂടി. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *