Breaking News

പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി സപ്ലൈകോ; ക്രിസ്മസ് ചന്തകള്‍ പ്രതിസന്ധിയില്‍.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സപ്ലൈകോയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി. കയ്യില്‍ പണമില്ലാത്തതും ലഭിക്കാനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതുമാണ് സപ്ലൈകോയുടെ പ്രതിസന്ധിക്ക് കാരണം. ഇതോടെ ക്രിസ്മസ് കാലത്തേക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാനാകാതെ വലയുകയാണ് സപ്ലൈകോ. ടെന്‍ഡറിന് ശേഷം വെളിച്ചെണ്ണയ്ക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ പണം ഇല്ലാത്തതിനാല്‍ റദ്ദാക്കേണ്ടിവന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങാനാകില്ലെന്നതാണ് സ്ഥിതി. സാധാരണ ഡിസംബര്‍ 15ഓടെ ക്രിസ്മസ് ചന്തകള്‍ ആരംഭിക്കുന്നത്. ടെന്‍ഡര്‍ വിളിച്ച് 10 ദിവസത്തിനകം പര്‍ച്ചേസ് ഓര്‍ഡര്‍. അതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം സപ്ലൈകോയുടെ 54 ഗോഡൗണുകളില്‍ സാധനങ്ങള്‍ എത്തും. അവിടെ നിന്ന് ഒരാഴ്ചയ്ക്കകം ഔട്ടലറ്റുകളിലേക്കും ചന്തകളിലേക്കും. എല്ലാം കൂടെ ഒരു മാസത്തെ സമയം വേണം. പക്ഷെ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞമാസം 14ന് വിളിച്ച ടെന്‍ഡറില്‍ ഒരു വിതരണക്കാരനും പങ്കെടുത്തില്ല. കാരണം 740 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് സ്പ്ലൈകോ നല്‍കാനുള്ളത്. ഇതില്‍ കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. കുടിശ്ശികയുള്ള നൂറ് കോടിയില്‍ കുറച്ചെങ്കിലും നല്‍കിയാലേ സാധനം നല്‍കാനാകൂവെന്ന് കരാറുകാരും സപ്ലൈകോ ചെയര്‍മാനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ നവംബര്‍ മാസത്തെ പര്‍ച്ചേസ് ഓര്‍ഡര്‍ സപ്ലൈകോ റദ്ദാക്കിയത്. സബ്സിഡി വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 750 കോടിയില്‍ അഞ്ഞൂറ് കോടിയെങ്കിലും ഒരാഴ്ചയ്ക്കകം നല്‍കിയാല്‍ വിതരണക്കാരുടെ കുടിശ്ശിക കുറച്ചെങ്കിലും കൊടുത്ത് സാധനങ്ങള്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media