Breaking News :

:

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ‌‌്: അന്വേ‌ഷണം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ‌‌ില്‍‌ അന്വേ‌ഷണം വ്യാപിപ്പിച്ച് പൊലീസ്. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചു. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ക്കായി പൊലീസ് പരിശോധന നടത്തുകയാണ്. പൊലീസ് പരിശോധനയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പ്രതികളെ സഹായിക്കാന്‍ മറ്റൊരു സംഘവും ഉണ്ടായിരുന്നെന്ന് സൂചന ലഭിച്ചു. തിങ്കളാഴ്ച രാത്രി പ്രതികള്‍ കുട്ടിയുമായി തങ്ങിയത് കൊല്ലം നഗരത്തിലെന്നും സംശയം. ഇതിനിടെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോകലിന് മൂന്നുദിവസം മുന്‍പ് കാര്‍ പള്ളിക്കല്‍ മൂതലയില്‍ എത്തി. 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെളുത്ത കാര്‍ ഇതുവഴി കടന്നുപോകുന്നത് . 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *