Breaking News :

:

വേളമാനൂരിലെ സിസിടിവിയില്‍ കാറിന്റെ ദൃശ്യങ്ങള്‍; വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ തട്ടിക്കൊണ്ടു പോയ കേസില്‍ വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. KL 04AF 3239 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ വീടിന് മുന്നിലൂടെ പോയത് വൈകിട്ട് 4.43നാണ്. വേളമാനൂരില്‍നിന്ന് കല്ലുവാതുക്കലേക്ക് പോകുന്ന റോഡാണിത് . സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി . വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി . പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നു. 
അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി . പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരച്ചില്‍ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണെന്നും രണ്ടാമത്തെ നമ്പര്‍ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കാര്‍ വാഷിങ് സെന്‍ററില്‍ പൊലീസ് പരിശോധന നടത്തി. ഇവിടുത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമയെയും മറ്റൊരാളെയുമാണ് പൊലീസ് കൂട്ടിക്കൊണ്ടുപോയത്. ശ്രീകാര്യത്ത് നിന്ന് പുലര്‍ച്ചെ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. കാര്‍ വാഷിങ് സെന്‍ററില്‍ എത്തിയത് ഇയാളില്‍നിന്നുള്ള സൂചനയനുസരിച്ചാണ്. ഇവിടെയെത്തിയ ഒരു കാറുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവിടെനിന്ന് 500 രൂപയുടെ 19 കെട്ട് നോട്ടുകള്‍ കണ്ടെടുത്തെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. 9 ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തതെന്നു സൂചന. തിരുവല്ലത്തെ വര്‍ക്​ഷോപ്പിലും പരിശോധനയ്ക്ക് നീക്കം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *