Breaking News :

:

തട്ടിക്കൊണ്ടു പോയത് സ്വിഫ്റ്റ് ഡിസയറില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊല്ലം ആയൂരില്‍ നിന്നും ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വിഫ്റ്റ് ഡിസയറിലാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കാറിന്റെ നമ്പര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണ്, രണ്ടാമത്തെ നമ്പര്‍ പരിശോധിച്ചുവരികയാണ്. കാര്‍ വരുന്നതും പതിയെ ആ ഭാഗത്ത് നിര്‍ത്തുന്നതും പിന്നാലെ വന്നവഴിയെ തിരിച്ചുപോകുന്നതും കാണാം. അതേസമയം പ്രതികളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 
പ്രതികളിലൊരാളുടെ രേഖാചിത്രം പൊലിസ് നേരത്തേ പുറത്തുവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചെന്ന് ഐജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. ഈ പ്രദേശത്തെ റോഡുകള്‍ വഴി പോയ വാഹനങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തുന്നുണ്ട്. അഞ്ചുമണിയോടെയാണ് ഇന്നലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സമീപ പ്രദേശങ്ങളും അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *