Breaking News :

:

പാമ്പുകളുടെ ഇണചേരല്‍കാലം, ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഒക്ടോബർമുതൽ ഡിസംബർവരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഇണചേരൽകാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്നു മാത്രമല്ല പതിവിലധികം ആക്രമസ്വഭാവമുണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂർഖൻ എന്നിവയെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. അണലി ഈ സമത്ത് പകലും ഇറങ്ങും.കേരളത്തിൽ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതിൽ ഏറ്റവും വിഷം കൂടിയ വെള്ളിക്കെട്ടനാണ് ഇപ്പോൾ കൂടുതൽ ഇറങ്ങുന്നത്. അതും രാത്രിയിൽ. വയനാട്ടിൽ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. രാജവെമ്പാലയുമുണ്ട്. പെൺപാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരമായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും.വീടിനോടുചേർന്നുള്ള പൊത്തുകളിൽ പെൺപാമ്പുകളുണ്ടെങ്കിൽ ഇങ്ങനെ അവയെത്തേടി പലയിടത്തുനിന്നും ആൺപാമ്പുകൾ എത്തിച്ചേരും. അവിടെ ഇണചേരൽ അവകാശത്തിനായുള്ള പോരും നടക്കും. ഇപ്പോൾ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകൾക്ക് സാധ്യതയുണ്ട്. രാജവെമ്പാലകൾ ഒരുവനപ്രദേശത്തുനിന്ന് ഇണയേ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസമേഖലകളിലൂടെ കടന്നുപോകാറുണ്ട്.രാജവെമ്പാല 12 കിലോമീറ്റർവരെ സഞ്ചരിക്കും. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തിൽത്താഴെ ഇനങ്ങൾക്കുമാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്രവിഷമുള്ളൂ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവയിൽ നിന്നാണ് കൂടുതലായും കടിയേൽക്കുന്നത്. വുൾഫ് സ്റ്റേക്ക് എന്ന വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *