Breaking News

ടി.പി കേസ്: വിട്ടുനിന്ന് മുഖ്യമന്ത്രിയും സ്പീക്കറും; മറുപടി പറഞ്ഞത് മന്ത്രി; സഭവിട്ട് പ്രതിപക്ഷം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിൽ രണ്ടാം ദിവസവും പ്രക്ഷുബ്ധമായി സഭ. ട്രൗസർ മനോജ് ഉള്‍പ്പെടെ ആകെ നാലു പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശ്രമിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സബ്മിഷനിലൂടെ ആരോപിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും സഭയിൽ നിന്ന് മാറി നിന്ന സമയത്താണ് മന്ത്രി എം.ബി. രാജേഷ് സർക്കാരിന് വേണ്ടി മറുപടി നൽകിയത്.ടി.പി. ചന്ദ്രശേവൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് കെ.കെ.രമയുടെ അടിയന്തര പ്രമേയ നോട്ടിസ് കഴിഞ്ഞ ദിവസം തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സബ്മിഷനിലൂടെ വിഷയം നിയമസഭയിൽ ഉയർത്തിയത്. മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടിയിരുന്നത്. ഉച്ചക്ക് ഡൽഹിക്ക് പോകേണ്ടതിനാലാവാം മുഖ്യമന്ത്രി നിയമസഭയിൽ വന്നില്ല. സബ്മിഷൻ പരിഗണനക്ക് വന്നപ്പോൾ സ്പീക്കർ സഭയുടെ നിയന്ത്രണം ഡെപ്യൂട്ടി സ്പീക്കറെ ഏൽപ്പിച്ച് ചേമ്പറിലേക്ക് പോയി. മൂന്നല്ല നാലു പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും ചൊക്ളി പൊലിസ് ഇന്നലെ രാത്രിയും കെ.കെ. രമയുടെ മൊഴി എടുത്തു എന്ന് വി.ഡി. സതീശൻ ആരോപിച്ചു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media