Breaking News

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്; കടുപ്പിച്ച് സിറോ മലബാര്‍ സഭ

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സത്യവാങ്മൂലം ജൂലൈ മൂന്നിനകം നല്‍കണം  വൈദിക വിദ്യാര്‍ഥികളോടും നിര്‍ദേശം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അല്‍മായഫോറം
ഏകീകൃത കുര്‍ബാനയില്‍ സിറോ മലബാര്‍ സഭ കടുത്ത നടപടിയിലേക്ക്. ഏകീകൃത കുര്‍ബന അര്‍പ്പിക്കാന്‍ വിസമ്മതിക്കുന്ന വൈദികര്‍ ജൂലൈ നാലോടെ സഭയ്ക്ക് പുറത്താകുമെന്നാണ് മുന്നറിയിപ്പ്. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം സത്യവാങ്മൂലം നല്‍കണം. അല്ലാത്ത വൈദിക വിദ്യാര്‍ഥികള്‍ക്ക് ശെമ്മാശ, വൈദിക പട്ടങ്ങള്‍ നല്‍കില്ല. ബഹിഷ്കൃത വൈദികരുടെ കുര്‍ബാന സഭ അംഗീകരിക്കില്ലെന്നും ഇവര്‍ നടത്തുന്ന വിവാഹങ്ങളും സാധുവല്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപും എറണാകുളം അങ്കമാലി അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍ 14നാണ് സിനഡ് ചേരുന്നത്. 16ന് പള്ളികളില്‍ ഇത് വായിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media