Breaking News

പരിസ്ഥിതി ദിന പോസ്റ്റിട്ട് മുഖ്യമന്ത്രി; ഇന്നലെ കണ്ടിട്ടില്ലല്ലോ, എവിടെയായിരുന്നുവെന്ന് നെറ്റിസണ്‍സ്; വൈറല്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ലോക പരിസ്ഥിതി ദിനത്തില്‍ പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് മുഖ്യമന്ത്രി നേരിടുന്നത്. തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ തോല്‍വിയുമായി ബന്ധപ്പെടുത്തിയാണ് സൈബര്‍ ആക്രമണങ്ങള്‍.വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമെന്നും നയരൂപീകരണത്തിലും നിർവഹണത്തിലും വിപുലമായ ആസൂത്രണവും ഇടപെടലുകളും നടത്തിയാല്‍ മാത്രമേ തരിശുവല്‍ക്കരണം തടയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പൊതുജന പങ്കാളിത്തത്തിലൂന്നിയ നടപടികള്‍ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി കമന്‍റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ഇന്ന് പരിസ്ഥിതിയെ കുറിച്ച് ടെന്‍ഷന്‍ അടിക്കുന്ന മുഖ്യമന്ത്രി ഇന്നലെ എവിടെയായിരുന്നുവെന്നും ഇന്നലെ എന്തുകൊണ്ട് ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നും കമന്‍റുകളുണ്ട്. എന്തുകൊണ്ട് തോറ്റു എന്നതിനുള്ള ഒരു അവലോകനം ആവശ്യമാണെന്നും നെറ്റിസണ്‍സ്.കുറിപ്പിന്‍റെ പൂര്‍ണരൂപം;ലോക പരിസ്ഥിതി ദിനമാണിന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്.  നയരൂപീകരണത്തിലും നിർവഹണത്തിലും വിപുലമായ ആസൂത്രണവും ഇടപെടലുകളും നടത്തിക്കൊണ്ടു മാത്രമേ ഭൂമിയുടെ തരിശുവൽക്കരണം തടയാൻ സാധിക്കുകയുള്ളൂ. പൊതുജന പങ്കാളിത്തത്തിലൂന്നിയ നടപടികളാണ് ഇതിനാവശ്യം. കേരളത്തിൽ എൽഡിഎഫ് സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. ഹരിതകേരളം മിഷന്റെ കീഴിൽ നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും മഴവെള്ളം സംഭരിക്കാനും മാലിന്യങ്ങൾ സംഭരിക്കാനും നടത്തുന്ന ഇടപെടലുകൾ ഈ നിലയിൽ ശ്രദ്ധേയമാണ്.   ഈ പരിശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ഇതിനായി കേരള ജനത ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകളെ കുത്തക മൂലധനത്തിന്റെ ആർത്തി പൂണ്ട കയ്യേറ്റങ്ങളിൽ നിന്ന് പ്രതിരോധിച്ച് കൂടുതൽ സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനാവണം. ഈ ലോക പരിസ്ഥിതി ദിനം അതിനുള്ള ഊർജം പകരും.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media