Breaking News

തീവ്ര മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; മത്സ്യ ബന്ധനത്തിന് വിലക്ക്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സംസ്ഥാനത്ത് തുടർച്ചയായ നാലാദിനവും തീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. പത്തനംതിട്ടയിൽ നാളെയും റെഡ് അലർട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എല്ലാ ജിലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനം വിലക്കി.തെക്കൻ തീരദേശ തമിഴ് നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയുമുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിയും കാറ്റോടും കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കേരള തീരത്ത് മത്സ്യ ബന്ധനം വിലക്കി. ബുധനാഴ്ചയോടെ ബംഗാൾ ഉൾകടലിൽ രൂപമെടുക്കുന്ന ന്യൂന മർദം വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദമായേക്കും.കനത്തമഴയില്‍ കോഴിക്കോട് മരം വീണും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറിയും നാശനഷ്ടം. പന്തീരാങ്കാവില്‍ ദേശീയ പാത നിര്‍മാണത്തിന്‍റെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡില്‍ നൂറ് മീറ്ററോളം വിള്ളല്‍ രൂപപ്പെട്ടതോടെ പ്രദേശത്ത് അപകടഭീഷണി. കക്കാടംപൊയില്‍ കൂമ്പാറ റോഡിലെ കോണ്‍ക്രീറ്റും മഴയത്ത് ഒലിച്ചുപോയി. കനത്തമഴയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതതടസവും രൂക്ഷമായിരുന്നു. മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപാച്ചിലുമുണ്ടായി. വെള്ളിപറമ്പില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. പെരുമണ്ണ സ്വദേശി ശ്രീജിത്തിന്‍റെ കാറാണ് അപകടത്തില്‍പ്പെട്ടത്. പന്തീരാങ്കാവില്‍ പൊറ്റമ്മല്‍ ശാന്തയുടെ വീടും കനത്തമഴയില്‍ തകര്‍ന്നു. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി പന്തീരാങ്കാവ് കൊടല്‍ നടക്കാവില്‍ നിര്‍മിച്ച സര്‍വീസ് റോഡില്‍ വിള്ളലുണ്ടായത്. വിള്ളല്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞുകൂമ്പാറ പീടികപ്പാറ അങ്ങാടിയിലാണ് മഴയത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. കുടിവെള്ളപദ്ധതി കുഴിച്ച ചാലുകള്‍ മൂടാന്‍ ചെയ്ത കോണ്‍ക്രീറ്റ് ആണ് മഴയില്‍ ഒലിച്ചുപോയത്. കോണ്‍ക്രീറ്റ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവൃത്തി തുടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media