Breaking News

മേയറുടെ വാഗ്ദാനങ്ങളെല്ലാം മഴയിലൊലിച്ചു; മഴയെപ്പേടിച്ച് തലസ്ഥാനവാസികള്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഒരു മഴ പെയ്യുമ്പോള്‍ ഭീതിയിലാണ് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും കഴക്കൂട്ടത്തുമുളളവര്‍. നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ അഭാവവും ആറുകളിലേയും ഒാടകളിലേയും കൈയേറ്റവുമൊക്കയെയാണ് നഗരവാസികള്‍ക്ക് മഴ ദുരിത പെയ്ത്താക്കുന്നത്. ഒക്ടോബറിലെ വെളളപ്പൊക്കത്തിന് ശേഷം തലസ്ഥാനത്തെ മന്ത്രിമാരും മേയറുമൊക്കെ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പിന്നെ പെയ്ത മഴയില്‍ ഒലിച്ചു പോയി. ഒറ്റ രാത്രിയില്‍ പെയ്ത മഴയില്‍ എല്ലാം നഷ്ടപ്പെട്ടൊരു വീട്ടമ്മ. കഴക്കൂട്ടം കുളത്തൂരു നിന്നാണ് കാഴ്ച. ഇതെത്രാമത്തെ തവണയാണ് കഴക്കൂട്ടത്തെ വീടുകളില്‍ വെളളം നിറയുന്നത്. ടെക്നൊപാര്‍ക്ക് മുഴുവന്‍ മുങ്ങിയ ഒക്ടോബറിലെ വെളളപ്പൊക്കത്തിനു പിന്നാലെ വാഗ്ദാന പെരുമഴയായിരുന്നു. 
തല്‍ക്കാലം മേയറുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് പഴഞ്ചൊല്ലൊന്ന് മാറ്റിപ്പിടിക്കാം. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഏഴുമാസമായിട്ടും പഠിച്ചു തീര്‍ന്നില്ല. ഡ്രയിനേജുകളിലേയ്ക്ക് മാലിന്യം തളളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വലിയൊരു കോമഡിയായി. ഉളളൂര്‍, പട്ടം, ആമയിഴഞ്ചാന്‍ തോടുകള്‍ മാലിന്യമുക്തമാക്കുമെന്ന് പറഞ്ഞിട്ട് എന്തായിയെന്ന് ചോദിക്കുന്നില്ല. പ്രഖ്യാപിക്കുന്നവര്‍ക്ക് നാണമില്ലെങ്കിലും ചോദിക്കുന്നവര്‍ക്കെങ്കിലും നാണം വേണമല്ലോ പ്രഹസന ശുചീകരണം ഒഴിവാക്കി കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ നഗരം മുങ്ങുമെന്ന് മാത്രം പറഞ്ഞ് നിര്‍ത്തുന്നു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media