Breaking News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട്

top-news
https://jananeethi.com/public/frontend/img/post-add/add.jpg


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചവരെ സംസ്ഥാനത്ത് മഴതുടരും. മഴയെതുടര്‍ന്ന് പകല്‍ താപനില ഗണ്യമായി താണു. 40 ഡിഗ്രി സെല്‍സ്യസ് വരെ ഉണ്ടായിരുന്ന ചൂട് 36 ന് താഴെ എത്തിയിട്ടുണ്ട്.ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ െയലോ അലര്‍ടും പുറപ്പെടുവിച്ചിരുന്നു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media