Breaking News

തമിഴ്നാട്ടില്‍ രണ്ടിടങ്ങളിലായി വാഹനാപകടത്തില്‍ ഒന്‍പതു മരണം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ചെന്നൈ ഔട്ടർ മേഖലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 9 മരണം. മധുരാംഗത്ത് ലോറി കാറിലിടിച്ച് നാല് പേർ മരിച്ചു. ചെന്നൈ വിമാനത്താവളത്തിലേക്ക് പോയ മേൽമ്പാക്കം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരും, ഡ്രൈവറുമാണ് മരിച്ചത്. ഇവരുടെ ശരീരം ചെങ്കൽപേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൽപ്പാക്കത്തിന് സമീപം നിയന്ത്രണം വിട്ട് കാർ മരത്തിലിടിച്ച് അഞ്ചു മരണം. പുതുച്ചേരി സന്ദർശിച്ച് മടങ്ങിയ ചെന്നൈ സ്വദേശികളായ സുഹൃത്തുക്കൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ അപകടസ്ഥലത്ത് വച്ചും, രണ്ടുപേർ ചെങ്കൽപേട്ട് മെഡിക്കൽ കോളേജ് ആശുപത്രിൽ വെച്ചും മരിച്ചു. അടുത്തടുത്തുള്ള പ്രദേശങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് വാഹനാപകടങ്ങളും ഉണ്ടായത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media