Breaking News

പൊലീസ് അലംഭാവം കാട്ടി'; പന്തീരങ്കാവിലെ വധുവിന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റതില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. കേസെടുക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപിച്ചാണ് പരാതി. വധശ്രമം നടത്തിയിട്ടും കേസെടുത്ത് മര്‍ദനത്തിനു മാത്രമെന്ന് കുടുംബം ആരോപിച്ചു. മേയ് അഞ്ചിനാണ് പന്തീരങ്കാവ് സ്വദേശി രാഹുലുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.വധുവിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് രാഹുല്‍ കഴുത്തില്‍ കേബിള്‍ ഇട്ട് കുരുക്കുകയും തല ചുമരില്‍ ഇടിപ്പിക്കുകയും ശരീരമാസകലം തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ഏഴാംനാള്‍ വിവാഹ സല്‍ക്കാരത്തിനെത്തിയപ്പോഴാണ് വധുവിന്‍റെ ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ ബന്ധുക്കള്‍ കാണുന്നത്. തുടര്‍ന്ന് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസില്‍ നിന്ന് തീര്‍ത്തും മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് വധുവിന്‍റെ പിതാവ്  വെളിപ്പെടുത്തിയിരുന്നു. 
ഉത്രയുടെയും വിസ്മയയുടെയും കാര്യം വധുവിന്‍റെ പിതാവ് ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ മാധ്യമസൃഷ്ടിയാണെന്നായിരുന്നു സിഐയുടെ മറുപടി. വരനെ റിമാന്‍ഡ് ചെയ്യാനുള്ള നിയമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമം പഠിപ്പിക്കാന‍് വരേണ്ടെന്നും സിഐ പറഞ്ഞുവെന്നും വധുവിന്‍റെ കുടുംബം ആരോപിച്ചു. ഒടുവില്‍ വിവാഹബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് താലിമാല സ്റ്റേഷനില്‍ വച്ച് മടക്കി നല്‍കിയാണ് വധുവുമായി കുടുംബം എറണാകുളത്തേക്ക് തിരികെ പോന്നത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media