Breaking News :

:

സംസ്ഥാനത്തെ കോളജുകളില്‍ നാലുവര്‍ഷ ബിരുദക്ലാസ് ജൂലൈ ഒന്നുമുതല്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഈ അക്കാദമിക്ക് വര്‍ഷം നാലുവര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ കോളജുകളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. എല്ലാ സര്‍വകലാശാലകളും ഒരേ അക്കാദമിക്ക് കലണ്ടര്‍ പിന്തുടരും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒാണേഴ്സും ലഭിക്കും. ഓണേഴ്സ് ലഭിക്കുന്നവര്‍ക്ക് പി.ജി കോഴ്സ് ഒരുവര്‍ഷമായിരിക്കും. ദേശീയ തലത്തിലേതുപോലെ ഒന്നും രണ്ടും വര്‍ഷത്തില്‍ എക്സിറ്റ് അനുവദിക്കില്ല. പ്രവേശന നോട്ടിഫിക്കേഷന്‍ ഈമാസം ഇരുപതിനകം വരും. ജൂണ്‍ ഏഴുവരെ അപേക്ഷസ്വീകരിക്കും. ജൂലൈ ആദ്യം ബിരുദ ക്ലാസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *