Breaking News :

:

ചുട്ടുപൊള്ളി കേരളം; മാര്‍ച്ചിലെ വൈദ്യുത ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ പത്തിരട്ടി വര്‍ധന

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കേരളത്തില്‍ മാര്‍ച്ചിലെ വൈദ്യുതി ഉപഭോഗത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ വന്‍വര്‍ധന. 2023 നെ അപേക്ഷിച്ച് ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 12.79 ശതമാനം കൂടി. ദേശീയ ശരാശരിയെക്കാള്‍ പത്തിരട്ടിയ്ക്കടുത്താണ് വര്‍ധന. കനത്ത പരിസ്ഥിതിനാശവും കാലാവസ്ഥാവ്യതിയാനവുമാണ് കേരളത്തെ ചുട്ടുപൊള്ളിക്കുന്നത്. വൈദ്യുതി ഉപയോഗത്തില്‍ തുടര്‍ച്ചയായി റെക്കോഡ് തിരുത്തുന്ന പ്രവണത സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.ഈ മാസം ഒഴിവുദിനങ്ങളിലുള്‍പ്പടെ വൈദ്യുതി ഉപയോഗം പത്തുകോടി യൂണിറ്റിന് മുകളിലാണ്. അതേസമയം മാര്‍ച്ചില്‍ത്തന്നെ ഈ പ്രവണത കണ്ടുതുടങ്ങിയിരുന്നു. മാര്‍ച്ച് 11 ന് ശേഷം അവധി ദിവസങ്ങളില്‍ ഒഴികെ വൈദ്യുതി ഉപയോഗം പത്തുകോടിയൂണിറ്റ് രേഖപ്പെടുത്തിയരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കേരളം ഉപയോഗിച്ചത് 2,710 ദശലക്ഷം യൂണിറ്റ്. ഈ വര്‍ഷം അത് 3,056.76 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു.12.79 ശതമാനം വര്‍ധന.കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് വൈദ്യുതി ഉപയോഗം പത്തുകോടി യൂണിറ്റില്‍ എത്തിയത്. 2023 ഏപ്രില്‍ 18 ന് 10.29 കോടിയൂണിറ്റ് രേഖപ്പെടുത്തി റെക്കോര്‍ഡ് സ്ഥാപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ ഈ റെക്കോര്‍ഡ് മറികടന്നെന്നുമാത്രമല്ല. ആഴ്ചകളായി ഇതേ നില തുടരുകയുമാണ്. വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നതും നിയന്ത്രിക്കാനാകാത്ത വൈദ്യുതി ഉപഭോഗമാണ്. സമഗ്രപഠനം ആവശ്യപ്പെടുന്നതാണ് ഈ കണക്കുകള്‍. ദേശീയതലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലെ വൈദ്യുതി ഉപയോഗം 128.12 ബില്യൺ യൂണിറ്റായിരുന്നു. ഈ വര്‍ഷം അത് 129.89 ബില്യൺ യൂണിറ്റായി. ഉപഭോഗ വളർച്ച 1.4 ശതമാനം മാത്രം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *