Breaking News :

:

തിരുവനന്തപുരത്ത് മല്‍സരം 'ആരൊക്കെ' തമ്മില്‍; വാക്പോരില്‍ സ്ഥാനാര്‍ത്ഥികള്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തിരുവനന്തപുരത്തെ മല്‍സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് ശശി തരൂര്‍. ത്രികോണ മല്‍സരം ഇല്ലെന്നും അവകാശപ്പെട്ടു. എന്നാല്‍ മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ നിലപാട് എടുത്തപ്പോള്‍ ത്രികോണ മല്‍സരമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിലയിരുത്തല്‍.കേരളത്തിലെമ്പാടും യു.ഡി.എഫ്–എല്‍.ഡി.എഫ് പോരാട്ടമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പൊതുവെ അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരം അടക്കം ചില മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന യു.ഡി.എഫ് വിവാദവുമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് തിരുവനന്തപുരത്തെ മല്‍സരത്തേക്കുറിച്ചുള്ള തരൂരിന്റെ വിലയിരുത്തല്‍.ബി.ജെ.പി വിരുദ്ധ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും എല്‍.ഡി.എഫിലേക്ക് പോകുന്നത് തടയിടുകയാണ്, പന്ന്യന്‍ രവീന്ദ്രന് ജയസാധ്യതയില്ലെന്ന വാക്കുകളിലൂടെ തരൂര്‍ ലക്ഷ്യമിടുന്നത്. 2019ലും കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന പ്രതീതി വന്നതോടെ ഇത്തരം വോട്ടുകള്‍ തരൂരിലേക്ക് ഒഴുകിയതാണ് ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്തേക്ക് കുതിക്കാനും ഇടയാക്കിയത്. എന്നാല്‍ മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെന്നാണ് പന്ന്യന്റെ നിലപാട്. ഇടത്–വലത് സ്ഥാനാര്‍ഥികള്‍ ത്രികോണ മല്‍സരം തള്ളിയെങ്കിലും ബി.ജെ.പി ത്രികോണ മല്‍സരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *